Loading...

NORKA-UK Wales Nursing Recruitment in November. Apply now

20 October 2024

For publication
17-10-2024
Norka Roots
——————-
NORKA-UK Wales Nursing Recruitment in November. Apply now

Nursing Recruitment to Wales, United Kingdom (UK) organized by Norka Roots, a state government organization, will be held from 12th to 14th November 2024 at Ernakulam.

Educational qualification with Degree or Diploma in Nursing and minimum six months work experience (General Nursing, OT, Hospital Operations, Theatre, Cancer Care) in one year immediately preceding the interview.

In addition, IELTS score 7 in Speaking, Reading and Listening (6.5 in Writing) or OET B in Speaking, Reading and Listening (C+ in Writing) and eligible for Nursing and Midwifery Council (NMC) registration. IELTS/OET certificate should be valid till 15 November 2025.

Applications can be submitted by October 25th by visiting www.norkaroots.org www.nifl.norkaroots.org along with detailed CV and IELTS/OET score card.

Candidates who have previously applied for Norka Roots should also apply separately for the said recruitment. Those selected will be considered for appointments after March 2025.

IELTS/OET, CBT, NMC application fee, visa and flight ticket will be eligible for reimbursement. Those selected will also receive transportation from the UK airport to their accommodation, one month’s free accommodation and the cost of the OSCE examination.

Band 5 salary range (£30,420 – £37,030) before NMC registration is £26,928 and after NMC registration will be eligible for sponsorship worth £5,239 for up to 5 years.

For details contact 0471-2770536, 539, 540, 577 or Norka Global Contact Center 24 hours toll free numbers 1800 425 3939 (from India) +91-8802 012 345 (from abroad, missed call service).
—————————————————
C. Manilal
Public Relations Officer, Norka Routes-Thiruvananthapuram
www.norkaroots.org , www.nifl.norkaroots.org www.lokakeralamonline.kerala.gov.in


പ്രസിദ്ധീകരണത്തിന്
17-10-2024
നോര്‍ക്ക റൂട്ട്സ്
——————–
നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് നവംബറില്‍. ഇപ്പോള്‍ അപേക്ഷിക്കാം

യുണൈറ്റഡ് കിംങ്ഡത്തിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരുവര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം.. IELTS/OET സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം https://www.norkaroots.org https://www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 – £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
—————————————————
സി. മണിലാല്‍
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം
https://www.norkaroots.org , https://www.nifl.norkaroots.org https://www.lokakeralamonline.kerala.gov.in

Experience
Minimum 6 months
Work Level
Entry-Level, Mid-Level
Employment Type
Full Time, Permanent
Salary
Band 5 salary range (£30,420 - £37,030)
Valid Until
November 15, 2024